Wednesday 26 September 2018 04:41 PM IST : By സ്വന്തം ലേഖകൻ

ഏന്തിവലിഞ്ഞ് നോക്കുന്ന ഫഹദ്; ചിരിയും ചിന്തയും ഉറപ്പ് നൽകി ‘ഞാൻ പ്രകാശൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

njp

ചിരിയും ചിന്തയും ഉറപ്പ് നൽകി സത്യൻ അന്തിക്കാട് – ഫഹദ് ഫാസിൽ ടീമിന്റെ ‘ഞാൻ പ്രകാശൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. സത്യൻ അന്തിക്കാട് തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റർ പ്രേക്ഷകരുമായി പങ്കു വച്ചു. ഓടുന്ന ബൈക്കിൽ കയറി നിന്ന് ഏന്തിവലിഞ്ഞ് നോക്കുന്ന, കൂളിംഗ് ഗ്ലാസ് വച്ച, ചിരിക്കുന്ന ഫഹദാണ് പോസ്റ്ററിൽ. ചിത്രത്തിന്റെ ഏകദേശ സ്വഭാവം പോസ്റ്ററിൽ വ്യക്തം. കോമഡി – ഫാമിലി എന്റർടൈനറാണ് ഞാൻ പ്രകാശൻ. പുതിയകാല മലയാളി യുവത്വത്തിന്റെ പ്രതിനിധിയായ പ്രകാശൻ എന്ന കഥാപാത്രമാണ് ചിത്രത്തിൽ ഫഹദിന്. ശ്രീനിവാസൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ നിഖില വിമലാണ് നായിക. സേതു മണ്ണാർകാടാണ് നിർമ്മാണം. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.