Tuesday 11 December 2018 10:13 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ പ്രകാശൻ’ സേവ് ദ ഡേറ്റ് വിഡിയോയായി; കൈയടിച്ച് സോഷ്യൽ മീഡിയ

fahad-new

കല്യാണങ്ങളൊക്കെ വേറെ ലെവലായി. ടെക്നോളജിയുടെ വരവോടെ കല്യാണക്കുറി തൊട്ട് കല്യാണ വിഡിയോ വരെ ദൃശ്യവിസ്മയങ്ങളാണ്. അതിനു വേണ്ടി എത്ര പണം മുടക്കാനും സമയം ചിലവഴിക്കാനും ആളുകൾ തയാർ.

ഇപ്പോൾ കല്യാണങ്ങളുടെ മറ്റൊരു പുതുമയാണ് ‘സേവ് ദ ഡേറ്റ്’ വിഡിയോ. കല്യാണക്കുറിക്കു പുറമേ വിവാഹ ദിവസം മറന്നു പോകാതിരിക്കാനുള്ള രസകരവും മനോഹരവുമായ കുഞ്ഞൻ വിഡിയോയാണിത്. ‘സേവ് ദ ഡേറ്റ്’ വിഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് കല്യാണ ദിവസം കൃത്യമായി ഓർത്തു വയ്ക്കാൻ ക്ഷണിക്കപ്പെട്ടവരെ സഹായിക്കുന്നു.

അത്തരത്തിൽ ഒരു സേവ് ദി ഡേറ്റ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫഹദ് ഫാസിൽ നായകനാകുന്ന ‘ഞാൻ പ്രകാശൻ’ ടീസറാണ് ഈ സേവ് ദി ഡേറ്റ് വിഡിയോയുടെ തീം.

ഒരു കല്യാണവും അതിന്റെ സദ്യയും അതിൽ പങ്കെടുക്കുന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രവുമാണ് ചിത്രത്തിന്റെ ടീസറിലുണ്ടായിരുന്നത്. ചിത്രത്തിന്റെ ടീസർ പോലെ തന്നെയാണ് സമൂഹ മാധ്യമങ്ങൾ കീഴടക്കിയ ഈ സേവ് ദി ഡേറ്റ് വീഡിയോയും ഒരുക്കിയിരിക്കുന്നത്.

ഗിരി, ഒമേഗ എന്നിവരുടെ വിവാഹത്തിന്റെതാണ് വിഡിയോ. പ്രൈം ലെൻസാണ് വ്യത്യസ്തമാണ് ഈ സേവ് ദി ഡേറ്റ് വിഡിയോയ്ക്ക് പിന്നിൽ. ഗിരിയുടെ അടുത്ത സുഹൃത്തായ ആനന്ദാണ് ഫഹദിനു പകരം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.