‘എമ്പുരാൻ’ സിനിമയിലെ പ്രണവ് മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ വൈറൽ. മോഹൻലാലിന്റെ കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് പ്രണവ് പ്രത്യക്ഷപ്പെടുന്നത്.
സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ, പ്രണവ് മോഹൻലാൽ, മോഹൻലാൽ തുടങ്ങിയവർ പോസ്റ്റർ പങ്കുവച്ചു. ആരാധകർ ആവേശത്തോടെയാണ് പ്രണവിന്റെ ലുക്ക് ഏറ്റെടുത്തത്.
സിനിമയുടെ മൂന്നാം ഭാഗമായ എൽ 3യില്‍ പ്രധാനവേഷത്തിൽ പ്രണവ് ഉണ്ടാകും എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
അതേസമയം ‘എമ്പുരാൻ’ ആഗോള കലക്‌ഷനിൽ 200 കോടി പിന്നിട്ടു.