Thursday 15 February 2024 03:22 PM IST : By സ്വന്തം ലേഖകൻ

പ്രണയം യാത്രകളോട്...വാലന്റൈൻസ് ഡേയിൽ ചിത്രം പങ്കുവച്ച് പ്രണവ് മോഹൻലാൽ

pranav

പ്രണയദിനത്തിൽ ഹംപി യാത്രയിൽ നിന്നുള്ള തന്റെ ഒരു ചിത്രം പങ്കുവച്ച് യുവതാരം പ്രണവ് മോഹൻലാൽ. ‘ഹംപി’ എന്ന അടിക്കുറിപ്പോടെ ഒരു പാറക്കെട്ടിനു മുകളിൽ നിൽക്കുന്നൊരു ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

അതേസമയം പ്രണവ് നായകനാകുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയുടെ ടീസർ വൻ ഹിറ്റ് ആണ്. ‘വർഷങ്ങൾക്കു ശേഷം’ വിഷു റിലീസ് ആയി ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും. ‘ഹൃദയ’ത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, ബേസിൽ ജോസഫ്, അജു വർഗീസ്, കല്യാണി പ്രിയദർശൻ എന്നിവരാണ് താരനിരയിൽ.