Friday 24 January 2020 06:29 PM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ മാലാഖ എത്തി! ജീവിതത്തിലെ പുതിയ അതിഥിയെ വരവേറ്റ് സ്നേഹയും പ്രസന്നയും

sneha

ജീവിതത്തിലെ പുതിയ അതിഥിയെ വരവേറ്റ് സ്നേഹയും പ്രസന്നയും. തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്നയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. വിഹാന് കൂട്ടായി കുഞ്ഞനുജത്തി എത്തിയ വിശേഷം ആരാധകരും ആഘോഷിക്കുകയാണ്. 2015 ആഗസ്റ്റിലായിരുന്നു വിഹാന്റെ ജനനം.

നിരവധി നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരായത്. മലയാളികൾക്കും പ്രിയങ്കരിയായ നായികയാണ് സ്നേഹ. അടുത്തിടെ ബ്രദേഴ്സ് ഡേയിലൂടെ പ്രസന്നയും മലയാളത്തിൽ തിളങ്ങിയിരുന്നു.

നേരത്തേ സ്നേഹയുടെ വളക്കാപ്പ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.