Monday 05 November 2018 05:26 PM IST : By സ്വന്തം ലേഖകൻ

വീണ്ടും ജോൺ ഡോൺ ബോസ്കോ; പ്രേതം ടു ട്രെയിലറെത്തി

pretham-new

രഞ്ജിത് ശങ്കർ – ജയസൂര്യ ടീമിന്റെ പ്രേതം ടു ട്രെയിലറെത്തി. സൂപ്പർ ഹിറ്റായ പ്രേതത്തിന്റെ രണ്ടാം ഭാഗമാണിത്. ദുർഗ ലക്ഷ്മിയും സാനിയയുമാണ് നായികമാർ. ഒപ്പം വൻ താരനിരയും അണിനിരക്കും. എന്നാൽ ചിത്രം ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല. നായകനായ മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോയുടെ ജീവിതത്തിലെ മറ്റൊരു ഘട്ടമാണിത്. ജയസൂര്യയുടെ വേറിട്ട ഗറ്റപ്പാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രം ഉടൻ തിയേറ്ററിലെത്തും. ഒരു ഹൊറർ – കോമഡിയായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.


ട്രെയിലർ കാണാം