Thursday 16 September 2021 11:16 AM IST : By സ്വന്തം ലേഖകൻ

ഗോൾഡൻ വിസ ഏറ്റുവാങ്ങി പൃഥ്വിരാജ്: സന്തോഷം കുറിച്ച്, ചിത്രം പങ്കുവച്ച് താരം

prithviraj

യുഎഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങി നടന്‍ പൃഥ്വിരാജ്. ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നതിന്റെ ചിത്രം പൃഥ്വി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

വിവിധ മേഖലകളില്‍ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് മലയാള ചലച്ചിത്ര രംഗത്തുനിന്ന് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്.

അഞ്ചു മുതൽ പത്തു വർഷം വരെ കാലാവധിയുള്ളതാണ് ഗോൾഡൻ വിസ.