Thursday 16 August 2018 02:34 PM IST : By സ്വന്തം ലേഖകൻ

മഴയിൽ മുങ്ങി പൃഥ്വിയുടെ വീട്; മല്ലിക സുകുമാരനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വലിയ വാർപ്പിലിരുത്തി

mallika

ദുരിത പ്രളയത്തില്‍ മുങ്ങി നടൻ പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്. തിരുവനന്തപുരത്തെ കുണ്ടുമൺ കടവിലുള്ള പൃഥ്വിയുടെ വീടിന്റെ താഴത്തെ നില പൂർണമായും വെള്ളം കയറിയ നിലയിലാണ്. ഇതിനിടെ നടൻ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് രക്ഷപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആകുകയാണ്.

വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹങ്ങളും വീട്ടുപകരണങ്ങളുമെല്ലാം നശിച്ചിട്ടുണ്ട്. വീട്ടിലിനുള്ളിൽ ഒരാൾ പൊക്കത്തിൽ വെള്ളമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. രക്ഷപെടാൻ കഴിയാതെ ബുദ്ധിമുട്ടിലായി മല്ലികയെ ചരുവത്തിലിരുത്തിയാണ് രക്ഷപെടുത്തിയത്.

mallika1