Wednesday 21 April 2021 08:52 AM IST : By സ്വന്തം ലേഖകൻ

പൂരം കൊടിയേറി മക്കളേ...! ‘കടുവ’ ലൊക്കേഷനിൽ നിന്നുള്ള പൃഥ്വിരാജിന്റെ മാസ് വിഡിയോ: പങ്കുവച്ച് സുപ്രിയ

kaduva

‘കടുവ’ ലൊക്കേഷനിൽ നിന്നുള്ള പൃഥ്വിരാജിന്റെ മാസ് വിഡിയോ പങ്കുവച്ച് സുപ്രിയ മേനോൻ. വെള്ള ജുബ്ബയും മുണ്ടും അണിഞ്ഞ് കാരവാനില്‍ നിന്ന് ഇറങ്ങി വരുന്ന താരത്തിന്റെ മനോഹരമായ വിഡിയോ ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു.

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ ഷാജി കൈലാസ് മടങ്ങി എത്തുന്നു എന്നതാണ് ‘കടുവ’യുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. ചിത്രത്തിന്റെ ഷൂട്ടിങ് മുണ്ടക്കയത്ത് ആരംഭിച്ചു. ചങ്ങനാശ്ശേരി, മുണ്ടക്കയം പ്രദേശങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. ജേക്സ് ബിജോയ് സംഗീതം.

വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. കലാഭവൻ ഷാജോൺ, സായ്കുമാർ, സിദ്ദിഖ് തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.