Friday 10 September 2021 10:38 AM IST : By സ്വന്തം ലേഖകൻ

പൃഥ്വിരാജിന് ലാലേട്ടന്റെ സമ്മാനം: ഈ സ്റ്റൈലൻ കൂളിങ് ഗ്ലാസിന്റെ വില ഒന്നേകാൽ ലക്ഷം

glass

പൃഥ്വിരാജിന് മനോഹരമായ കൂളിങ് ഗ്ലാസ് സമ്മാനിച്ച് മോഹൻലാൽ. ഗ്ലാസിന്റെ ചിത്രം പങ്കുവച്ച് പൃഥ്വി ഈ സന്തോഷം സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ഡിറ്റ സൺഗ്ലാസ് മോഡൽ DRX -2087-B-BLU-Gld-64’ ആണ് പൃഥ്വിക്ക് ലാലേട്ടന്റെ സമ്മാനം. 1370 ഡോളറാണ് ഇതിന്റെ വില. ഇന്ത്യൻ രൂപ 126290 രൂപ വരും.

‘When Khureshi Ab’Raam gifts you the finest! Thank you cheta!’ എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

അതേ സമയം, മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ചിത്രീകരണം പൂർത്തിയായി.