Saturday 20 February 2021 10:48 AM IST : By സ്വന്തം ലേഖകൻ

എന്നെ ഒന്നു വെറുതേ വിടൂ...! സോറോയ്ക്കൊപ്പമുള്ള സെൽഫിയുമായി പൃഥ്വിരാജ്

prithvi

തങ്ങളുടെ ഓമന വളർത്തുനായ സോറോയ്ക്കൊപ്പമുള്ള മനോഹര സെൽഫിയും രസികൻ കുറിപ്പുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്.

വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും ഭാര്യ സുപ്രിയയും മകൾ അല്ലിയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

തന്റെ കയ്യിലിരുന്ന് മുകളിലേക്ക് നോക്കുന്ന സോറോയോടൊപ്പമുള്ള സെൽഫിക്ക് ‘Leave me alone hooman!’ എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്.