Saturday 14 April 2018 02:45 PM IST : By സ്വന്തം ലേഖകൻ

ആറ്റിറ്റ്യൂഡ് വാരി വിതറി പ്രിയ വാര്യർ! പരസ്യചിത്രം സൂപ്പർഹിറ്റ്

priya-p-warrier-ad.png.image.784.410

കണ്ണിറുക്കി കാണിച്ച് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടി പ്രിയ വാരിയർ അഭിനയിച്ച ആദ്യ പരസ്യം പുറത്ത്. നടിയുടെ പരസ്യ വിഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഭാഷകളിലാണ് പ്രിയയുടെ പുതിയ പരസ്യം റിലീസ് ചെയ്തിരിക്കുന്നത്.

നിലവിൽ അരക്കോടി ആളുകളാണ് ഇൻസ്റ്റഗ്രാമിൽ പ്രിയയെ പിന്തുടരുന്നത്. പ്രമോഷന്‍ മാത്രമല്ലാതെ പരസ്യ വരുമാനവും പ്രിയയെ തേടിയെത്തുന്നുണ്ട്. ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ വലിയ ബ്രാൻഡ് ഉൽപന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ്.

ഇതിനുവേണ്ടി പ്രമുഖ ബാൻഡുകൾ പ്രിയയെ സമീപിച്ചു കഴിഞ്ഞു. പ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്സിന് മുകളിലാണ് ലഭിക്കുന്നത്. കമന്റുകൾ ഇരുപതിനായിരത്തിന് മുകളിലും. ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് എട്ട് ലക്ഷം രൂപയാണ് പ്രിയ വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.