Monday 07 April 2025 09:34 AM IST : By സ്വന്തം ലേഖകൻ

പ്രിയദർശൻ മുത്തച്ഛനായി! പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ എന്ന് ആരാധകർ: ചിത്രം വൈറൽ

priyadarshan

മകനും മകൾക്കും മരുമകള്‍ക്കും കൊച്ചു മകൾക്കുമൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പങ്കുവച്ച ചിത്രമാണിത്. ആദ്യമായാണ് പ്രിയദർശന്റെ കൊച്ചുമകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ആരാധകർക്ക് പ്രിയന്റെ കുടുംബത്തിലെ പുതിയ അതിഥിയുടെ വരവ് സർപ്രൈസ് ആയി.

കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാൾ. ഇത്തവണ ചെന്നൈയിൽ കുടുംബത്തോടൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. ചോക്ലേറ്റ് കേക്കിന് മുന്നിൽ നിറ ചിരിയുമായി ഇരിക്കുന്ന കല്യാണിയേയും സമീപത്തായി സഹോദരൻ സിദ്ധാർത്ഥിനേയും ഭാര്യ മെർലിനേയും പ്രിയദർശനേയും കാണാം.

കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാണ് ചിത്രത്തിനൊപ്പം പ്രിയദർശൻ കുറിച്ചത്. 2023ൽ ആയിരുന്നു സിദ്ധാർത്ഥിന്റേയും മെർലിന്റേയും വിവാഹം. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമാണ് മെര്‍ലിന്‍.