Saturday 12 October 2019 12:23 PM IST : By സ്വന്തം ലേഖകൻ

‘ഇത് നിരാശാജനകമാണ്’! സിനിമയിലെ സ്ത്രീ-പുരുഷ അസമത്വത്തെക്കുറിച്ച് തുറന്നടിച്ച് പ്രിയാമണി

priyamani-new

‘ഫാമിലി മാന്‍’ വെബ് സീരിസിലൂടെ മടങ്ങി വരവ് ഗംഭീരമാക്കിയിരിക്കുകയാണ് പ്രിയനായിക പ്രിയാമണി. ‘ഫാമിലി മാന്‍’ ആദ്യ സീസണിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഫാമിലി മാനുമായി ബന്ധപ്പെട്ട് നല്‍കിയ പുതിയ അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഫാമിലി മാന്‍ തിരഞ്ഞെടുക്കാനുണ്ടായ രണ്ട് കാരണങ്ങളില്‍ ഒന്ന് മനോജ് ബാജ്പേയി ആണെന്നും മറ്റൊന്ന് തന്റെ കഥാപാത്രമാണെന്നും പ്രിയാമണി പറയുന്നു.

ചലച്ചിത്ര മേഖലയിലെ സ്ത്രീ-പുരുഷ അഭിനേതാക്കള്‍ ഇടയിലുളള ശമ്പള അസമത്വത്തെക്കുറിച്ചും പ്രിയാമണി തുറന്നുസംസാരിച്ചു. ഒരു തരത്തില്‍ ഇത് നിരാശാജനകമാണ്, കാരണം ഒരു സിനിമ മികച്ച രീതിയില്‍ വിജയമാവുകയും ബോക്സോഫീസ് കളക്ഷന്‍ നേടുകയും ചെയ്യുന്നുണ്ടെങ്കിലും അത് നായികയേക്കാള്‍ കൂടുതല്‍ നായകനാണ് നേട്ടമാവുന്നത്. അതേസമയം തന്നെ ഈ പ്രവണത കുറച്ചൊക്കെ മാറിവരുന്നുണ്ടെന്നും നടി പറയുന്നു.

താന്‍ അഭിനയിച്ച സിനിമകളില്‍ തിരക്കഥ, ചാരുലത, പരുത്തി വീരന്‍ എന്നിവയാണ് തന്റെ ഇഷ്ട ചിത്രങ്ങളെന്ന് പ്രിയ പറയുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രങ്ങളാണ് ഇതെന്നും നടി തുറന്നുപറഞ്ഞു.