Saturday 15 December 2018 11:43 AM IST : By സ്വന്തം ലേഖകൻ

പ്രിയങ്കയും നിക്കും മധുവിധുവിനായി സ്വിറ്റ്സർലാൻഡിലേക്ക്

priyanka-new

ബോളിവുഡും അമേരിക്കൻ മാധ്യമങ്ങളും ആഘോഷമാക്കിയ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും. ബോളിവുഡിന്റെ താര നായികയും അമേരിക്കൻ പോപ് ഗായകനും ദീർഘകാലത്തെ പ്രണയത്തെ തുടർന്നാണ് വിവാഹത്തിലേക്കെത്തിയത്. ഡിസംബർ ഒന്ന് രണ്ട് തീയതികളിലായി ജോദ്പൂരിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു ഇരുവരുടെയും മതാചാര പ്രകാരം വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്ര പങ്കെടുത്ത വിവാഹത്തിനു ശേഷം ഡൽഹിയിൽ സുഹൃത്തുക്കൾക്കും സഹ പ്രവർത്തകർക്കുമായി പാർട്ടി നടത്തി.

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് ഇരുവരും മധുവിധു ആഘോഷത്തിനായി ഈ മാസം അവസാനം സ്വിറ്റ്സർലാൻഡിലേക്കു പോകുമത്രേ. ഡിസംബർ 28 ന് പോയി, പുതുവർഷത്തിലെ ജനുവരി 10 ന് മടങ്ങി വരുമെന്നാണ് വാർത്തകൾ.

മടങ്ങി വന്ന ശേഷം താരങ്ങൾ വീണ്ടും തങ്ങളുടെ മേഖലകളിൽ സജീവമാകും. പ്രിയങ്ക പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലേക്കും ജൊനാസ് പുതിയ പ്രൊജക്ടുകളിലേക്കും കടക്കും.

ഡിസംബർ 19 ന് മുംബൈയിലും ദമ്പതികൾ സുഹൃത്തുക്കൾക്കായി വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.