Friday 29 November 2019 02:13 PM IST : By സ്വന്തം ലേഖകൻ

‘ജീവിതകാലം മൊത്തം വിലക്കാനാണ് ഉദ്ദേശമെങ്കിൽ അവനെ വച്ച് പടം ചെയ്യും’! നിലപാട് വ്യക്തമാക്കി രാജീവ് രവി

shane

ഷെയ്നെ നിഗത്തെ ജീവിതകാലം മൊത്തം വിലക്കാനാണ് നിർമാതാക്കളുടെ സംഘടനയുടെ ഉദ്ദേശമെങ്കിൽ ഷെയ്നെ വച്ചു പടം എടുക്കുമെന്ന് സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി. അനാവശ്യമായി ചർച്ച ചെയ്തു പ്രശ്നം വഷളാക്കരുതെന്നും ഷെയ്ന്റെ പ്രായത്തെ മാനിച്ച് അവനെ തിരിച്ചെടുക്കണമെന്നും അദ്ദേഹം പറയുന്നു.

ഷെയ്ന് തന്റെ അസിസ്റ്റന്റ ് ആകണമെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും അവന് പണി ഇല്ലാതെ ആയാൽ അവനെ അസിസ്റ്റന്റ ് ആകാൻ വിളിക്കും എന്നും ജീവിതകാലം മൊത്തം വിലക്കാനാണ് ഉദ്ദേശമെങ്കിൽ അവനെ വച്ച് പടവും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലുമാണ് ഷെയ്ന് ബ്രേക്കായത്.