Tuesday 22 October 2019 10:05 AM IST : By സ്വന്തം ലേഖകൻ

‘പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്‍മാരെ ഇഷ്ടമല്ല, മറ്റുള്ളവരെ കെയര്‍ ചെയ്യാത്തവരെയും താൽപര്യമില്ല’! സങ്കൽപ്പങ്ങൾ തുറന്നു പറഞ്ഞ് രജിഷ

rajisha-new

ഭാവി വരനെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നായിക രജിഷ വിജയൻ.

ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും ഇല്ല. നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്നു മാത്രം. കണ്ടീഷന്‍സ് വച്ച് കാത്തിരുന്നാല്‍ അത്തരത്തിലുള്ള ഒരാള കിട്ടണമെന്നില്ല. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്‍മാരെ ഇഷ്ടമല്ല. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത പക്വതയില്ലാത്ത ആളുകളെ താൽപര്യമില്ല. സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണ് തന്റെ മനസ്സില്‍ എന്നും ഒരു അഭിമുഖത്തിൽ രജിഷ പറഞ്ഞു.

സൂപ്പർഹിറ്റായ ‘ഫൈനൽസി’നു ശേഷം രജിഷ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാന്റപ്പ് കോമഡി. വിധു വിൻസന്റ ് സംവിധാനം ചെയ്യുന്ന ചിത്രം ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.