Tuesday 16 July 2019 05:06 PM IST : By സ്വന്തം ലേഖകൻ

‘വേറെ പണിയില്ലാത്തവരാണ് ഇങ്ങനെ ഓരോന്ന് ഇറക്കുന്നത്’! പുകവലി വിവാദത്തിൽ ട്രോളൻമാരെ വിമർശിച്ച് രാകുൽ പ്രീത്

rakul-new

ട്രോളൻമാരെ വിമർശിച്ച് യുവനായിക രാകുൽ പ്രീത് സിങ്. ട്രോളുകള്‍ക്ക് മറുപടി പറയാൻ തന്നെ കിട്ടില്ലെന്നും വേറെ പണിയില്ലാത്തവരാണ് ഇങ്ങനെ ഓരോന്ന് ഇറക്കുന്നതെന്നുമാണ് താരം പറയുന്നത്.

ജീവിതത്തിൽ വലിയ കുറേ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും പുകവലി വിവാദത്തെ കുറിച്ച് താരം വ്യക്തമാക്കി.

രാകുൽ നായികയായ ‘മൻമധുഡു-2’വിന്റെ ടീസറിലെ രാകുൾ പുകവലിക്കുന്ന രംഗങ്ങൾ വ്യാപക വിമർശനവും ട്രോളുകളും നേരിട്ടിരുന്നു.

‘‘കഥാപാത്രമാകുമ്പോൾ പലതും ചെയ്യേണ്ടി വരും. പുക വലിച്ചതും അങ്ങനെയാണ്. അതിനെ സ്വഭാവമായി വ്യാഖ്യാനിക്കേണ്ട. ട്രോളുകളെ ഒരുതരത്തിലും കാര്യമാക്കാറില്ല. അഭിനയവും ജീവിതവും രണ്ടായി കാണാൻ ആളുകൾ പഠിക്കേണ്ടതുണ്ട്’’.–താരം പറഞ്ഞു.