Tuesday 19 March 2019 03:27 PM IST : By സ്വന്തം ലേഖകൻ

‘ആരു പറഞ്ഞു പിണക്കത്തിലാണെന്ന്...’! ഒന്നിച്ച് നൃത്തം ചെയ്ത് രൺബീറും ദീപികയും: വിഡിയോ വൈറൽ

ranbeer

രൺബീർ കപൂർ – ദീപിക പദുകോൺ പ്രണയവും പ്രണയത്തകർച്ചയുമൊക്കെ ബോളിവുഡിൽ അങ്ങാടിപ്പാട്ടാണ്. രൺബീറുമായി പിരിഞ്ഞ ശേഷം രൺവീർ സിങ്ങുമായി ദീപിക പ്രണയത്തിലായി. ഇരുവരും വിവാഹിതരായത് ബോളിവുഡ് വൻ ആഘോഷമാക്കിയാണ് കൊണ്ടാടിയത്.

എന്നാൽ പ്രണയത്തകർച്ച ദീപികയുടെയും രൺബീറിന്റെയും സൗഹൃദത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോൾ വൈറലാകുന്ന ഒരു വിഡിയോ.

അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയും വന്നിരുന്നു. അതിനു പിന്നാലെയാണ്, ഇതിനായി ദീപികയും രണ്‍ബീറും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ടെലിവിഷന്‍ അവതാരകന്‍ മനീഷ് പോളും കൊമേഡിയന്‍ ഭാര്‍തി സിങ്ങും ആതിഥ്യം വഹിച്ച പരിപാടിയിലാണ് ദീപികയും രൺബീറും എത്തിയത്. രണ്‍വീറിന്റെ ഹിറ്റ് ചിത്രം സിംബയിലെ ‘ആംഖ് മാറേ’ എന്ന ഗാനത്തിന് ദീപികയും രണ്‍ബീറും ചുവടുകള്‍ വച്ചത് കാണികളേയും ആവേശഭരിതരാക്കി. കരണ്‍ ജോഹറിന്റെ അമ്മ ഹിരൂ ജോഹറിന് ജന്മദിനാശംസകള്‍ നേരാനും ഇവർ മറന്നില്ല.