Saturday 25 June 2022 12:08 PM IST : By സ്വന്തം ലേഖകൻ

‘യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്’: ഒത്തുചേർന്ന് ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’

revathy

എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങളുടെ ഒത്തുകൂടൽ കൂട്ടായ്മയാണ് നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’.

ഇപ്പോഴിതാ, ഇവരുടെ ഒരു ഒത്തുചേരലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. നടിയും അഭിനേത്രിയുമായ രേവതിയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്.

രേവതിക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന്റെ ആഘോഷവേളയില്‍ നിന്നുള്ളതാണ് ചിത്രം. സുഹാസിനി, ലിസ്സി, ഖുശ്‌ബു, അംബിക എന്നിവരെ ചിത്രത്തിൽ കാണാം.

‘80കളില സുഹൃത്തുക്കൾ (CLASS OF 80s ) എന്റെ കേരള സംസ്ഥാന അവാർഡ് ആഘോഷിച്ചു… യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്!!! നിങ്ങളെയെല്ലാം സുഹൃത്തുക്കളായി ലഭിച്ചത് അനുഗ്രഹമായി കരുതുന്നു. ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി… ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’.– ചിത്രം പങ്കുവച്ച് രേവതി കുറിച്ചു.

‘ഭൂതകാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്.