Monday 07 June 2021 09:45 AM IST : By സ്വന്തം ലേഖകൻ

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ....! സച്ചിയില്ലാത്ത വിവാഹവാർഷികം: നൊമ്പരമായി ഭാര്യയുടെ ഗാനം: വിഡിയോ

sachy

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച് അകാലത്തിൽ മരണത്തിലേക്കു നടന്നു പോയ സംവിധായകനാണ് സച്ചി. ഇപ്പോഴിതാ, സച്ചിയുടെയും ഭാര്യ സിജിയുടെയും വിവാഹവാർഷികത്തിൽ, യുവസംവിധായിക സംവിധായിക ആയിഷ സുല്‍ത്താന പങ്കുവച്ച ഒരു വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.

സിജി പാടിയ ഗാനമാണ് ആയിഷ പങ്കുവച്ചിരിക്കുന്നത്.

‘ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭൂമിയിൽ നിന്നും ആരും ഒരിക്കലും നമ്മെ വിട്ട് പോവില്ല... അവരുടെ ഓർമ്മകൾ... അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും... ഉറപ്പ്... Happy wedding anniversary’.– വിഡിയോയ്ക്കൊപ്പം ആയിഷ കുറിച്ചു.