Tuesday 05 March 2024 02:13 PM IST : By സ്വന്തം ലേഖകൻ

വാഗമണ്ണിൽ അവധിക്കാലം ആഘോഷിച്ച് സായ് കുമാറും ബിന്ദു പണിക്കരും: ചിത്രങ്ങൾ പങ്കുവച്ച് കല്യാണി

sai-kumar

മലയാളത്തിന്റെ പ്രിയനടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. സോഷ്യൽ മീഡിയയില്‍ താരമായ കല്യാണി മോഹൻലാൽ–ജോഷി ചിത്രത്തിലൂടെ സിനിമയിലേക്കും വരികയാണ്.

ഇപ്പോഴിതാ, ബിന്ദു പണിക്കർക്കും സായ് കുമാറിനുമൊപ്പം അവധിക്കാലം ആഘോഷിക്കുന്ന തന്റെ ചിത്രങ്ങൾ കല്യാണി പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്. ഇവർ കുടുംബസമേതം വാഗമണില്‍ ഒരു റിസോര്‍ട്ടില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണിവ.

മോഹൻലാൽ–ജോഷി ടീമിന്റെ ‘റമ്പാന്‍’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറാന്‍ ഒരുങ്ങുകയാണ് കല്യാണി.