Tuesday 25 September 2018 02:09 PM IST : By സ്വന്തം ലേഖകൻ

സൈന നെഹ്‌വാളായി ശ്രദ്ധ കപൂർ; ‘സൈന’ തുടങ്ങി

sn

ബോളിവുഡിൽ ഇപ്പോൾ ബയോപിക് സിനിമകളുടെ കാലമാണ്. അതിൽ ഏറ്റവും പുതിയതാണ് ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യൻ ബാഡ്മിന്റണ്‍ താരവുമായ സൈന നെഹ്‌വാളിന്റെ ജീവിതം പറയുന്ന ‘സൈന’. അമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ‘സൈന’യിൽ സൈന നെഹ്‌വാളിന്റെ വേഷത്തിലെത്തുന്നത് ശ്രദ്ധ കപൂർ ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയിൽ പുരോഗമിക്കുന്നു.

സിനിമയ്ക്ക് വേണ്ടി മുൻ ബാഡ്മിന്റൺ താരവും പരിശീലകനുമായ പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിൽ പ്രത്യേക ബാഡ്മിന്റന്‍ പരിശീലനവും കായികതാരത്തിന്റെ ശരീരഘടന നേടാനുള്ള കായികപരിശീലനവും ശ്രദ്ധ നടത്തിയിരുന്നു. കോർട്ടിൽ സൈനയുടെ ചിട്ടകളും രീതിയും സൂക്ഷ്മതയോടെ പകർത്താനാണ് ശ്രദ്ധയുടെ ശ്രമം.

sina

സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ‘സൈന’യെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

‘ഹസീന: ദി ക്യൂൻ ഓഫ് മുംബൈ’ യാണ് ശ്രദ്ധയുടെ മറ്റൊരു ചിത്രം. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പർക്കാറുടെ വേഷത്തിലാണിതിൽ താരം.