Wednesday 20 March 2019 11:15 AM IST : By സ്വന്തം ലേഖകൻ

സൽമാൻ ഖാന്‍ ഇനി ചാനൽ മുതലാളി! പുതിയ ചാനലിന്റെ അണിയറ പ്രവർത്തനങ്ങൾ സജീവമെന്ന് റിപ്പോർട്ട്

salman-new

ബോളിവുഡിൽ കോടികൾ വിലയുള്ള താരനായകനാണ് സൽമാൻ ഖാൻ. ആരാധക പിന്തുണയിലും വിജയക്കണക്കുകളിലും ഒന്നാം നിരയിൽ നിൽക്കുന്ന സല്ലു, അഭിനയത്തിനു പുറമേ സിനിമാ നിർമ്മാണത്തിലും സാമൂഹ്യപ്രവർത്തന രംഗത്തുമൊക്കെ സജീവമാണ്. ഇപ്പോഴിതാ താരം ടെലിവിഷൻ ചാനൽ തുടങ്ങുന്നു എന്നാണ് ബി ടൗണിൽ നിന്നുള്ള റിപ്പോർട്ടുകൾ. താരവുമായി അടുത്ത വൃത്തങ്ങൾ ഇതിനെക്കുറിച്ചുള്ള സൂചനകൾ നൽകുന്നതായാണ് ബോളിവുഡിലെ അടക്കം പറച്ചിൽ. എന്നാല്‍ ചാനലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തു വിട്ടിട്ടില്ല.

ചാനലിനു വേണ്ട പ്രോഗ്രാമുകളും മറ്റും തീരുമാനിക്കുന്നതിന്റെ തിരക്കിലാണ് സൽമാൻ എന്നും ഉടൻ തന്നെ ചാനൽ ലോഞ്ച് ചെയ്യുമെന്നുമാണ് വാർത്തകൾ.

സല്‍മാന്റെ ഏജന്റുമാര്‍ ചാനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞത്രേ.

സല്‍മാന്‍ ബീയിങ് ഹ്യൂമന്‍ പ്രൊഡക്ഷന്‍സായിരുന്നു താരത്തിന്റെ ആദ്യ സംരംഭം. അതിനുശേഷം സല്‍മാന്‍ ഫിലിംസ് ആരംഭിച്ചു. ഇതിനു പുറമെ സോണി ടിവിയിലെ കപില്‍ ശര്‍മ ഷോയുടെ നിര്‍മാതാവും സല്‍മാനാണ്.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഭാരതാണ് സൽമാന്റെ പുതിയ ചിത്രം. കത്രിന കയ്ഫ്, ദിഷ പട്ടാനി, തബു, ശശാങ്ക് അറോറ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണിൽ തിയേറ്ററിൽ എത്തും.