Tuesday 09 July 2019 06:05 PM IST : By സ്വന്തം ലേഖകൻ

അന്നും ഇന്നും ഒരുപോലെ; തനിനാടൻ പെൺകൊടിയായി സംവൃത സുനിൽ! വിഡിയോ കാണാം

samvritha-nnnnnf

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് സംവൃത സുനില്‍. തനിനാട്ടിന്‍പുറത്തുകാരിയായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട സംവൃത വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ  ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ താരം വീണ്ടും മലയാളികൾക്ക് മുന്നിൽ എത്തുന്നു. 

സിനിമയിലെ വിഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇടവേളയ്ക്ക് ശേഷം ഒരു മാറ്റവുമില്ലാതെ തനി ഗ്രാമീണ പെൺകൊടിയായാണ് സംവൃത ആരാധകർക്ക് മുന്നിലെത്തുന്നത്. ‘അംബരം പൂത്തപോലെ’ എന്നാരംഭിക്കുന്ന ഗാനം അതിമനോഹരമാണ്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിശ്വജിത്താണ്. കെ എസ് ഹരി ശങ്കറാണ് പാടിയിരിക്കുന്നത്.

ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായക കഥാപാത്രത്തിൽ എത്തുന്നത്. വാര്‍ക്ക പണിക്കാരനായാണ് ചിത്രത്തില്‍ ബിജു മേനോന്‍ വേഷമിടുന്നത്. അലന്‍സിയര്‍, സുധി കൊപ്പ, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സിനിമ വരുന്ന 12ന് റിലീസ് ചെയ്യും.

Tags:
  • Movie News
  • Movies