മലയാളികളുടെ പ്രിയ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. ഇരുവരും ഒന്നിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
വിവാഹ ശേഷം കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്കു കടന്ന സംയുക്ത അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.
‘തുണ്ട്’ ആണ് ബിജു മേനോന്റെതായി അടുത്തിടെ തിയറ്ററുകളിലെത്തിയ സിനിമ. ‘നടന്ന സംഭവം’, ‘തലവൻ’ എന്നിവയാണ് താരത്തിന്റെ പുതിയ റിലീസുകൾ.