Friday 23 October 2020 12:04 PM IST : By സ്വന്തം ലേഖകൻ

കടല്‍ കാണാനും ഓണപ്പായസം കുടിക്കാനുമൊക്കെ ആഗ്രഹിച്ചു, നാളെ മരിക്കുമെന്ന ചിന്തയുണ്ടായി! മനസ്സ് തുറന്ന് ശരണ്യ

saranya-new-new

ബ്രെയിന്‍ ട്യൂമറിനോട് പൊരുതി ജീവിതത്തിലേക്കു മടങ്ങി വരാനുള്ള കഠിന പരിശ്രമത്തിലാണ് മലയാളത്തിന്റെ പ്രിയ നടി ശരണ്യ ഇപ്പോള്‍. അതിനിടയിലും താരത്തിന് ഇന്ന് സന്തോഷ നാളാണ്. സ്‌നേഹക്കൂട്ടായ്മയിലൂടെ ശരണ്യയ്ക്ക് വേണ്ടി ഒരുങ്ങിയ പുത്തന്‍ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്ന്. 

രോഗകാലത്ത് ശരണ്യയോടൊപ്പം നിന്ന നടി സീമ ജി നായരാണ് വീട് ഒരുക്കാനും മുന്നില്‍ നിന്നത്. ഇപ്പോഴിതാ, പുതിയ വീടിന്റെ സന്തോഷം പങ്കുവച്ച് ശരണ്യ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖം ശ്രദ്ധേയമാകുന്നു.

ഈ രോഗം വരുന്ന സമയത്ത് എനിക്ക് സീമ ചേച്ചിയെയും സീമ ചേച്ചിക്ക് എന്നെയും അറിയില്ല. പക്ഷേ ഫോണില്‍ എപ്പോഴും വിളിക്കുമായിരുന്നു. അങ്ങനെയാണ് ആ ബന്ധം വളരുന്നത്. രോഗത്തിന്റെ ആ സമയത്ത് കടല്‍ കാണാനും ഓണപ്പായസം കുടിക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നു. കാരണം നാളെ മരിക്കുമെന്ന ചിന്തയൊക്കെ വന്നിരുന്നു. പിന്നീട് രോഗമുക്തയായ ശേഷവും സര്‍ജറി വേണ്ടി വന്നു. വര്‍ഷങ്ങളോളം നീണ്ട ശസ്ത്രക്രിയകള്‍. ഒടുവില്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റു - ശരണ്യ പറയുന്നു.

വിഡിയോ കാണാം -