Thursday 11 July 2019 04:19 PM IST : By സ്വന്തം ലേഖകൻ

‘അതിനാൽ, 30 ന്റെ പടിവാതിലിൽ എത്തിയപ്പോഴും മനസ്സ് തുറന്ന് 32 പല്ലും കാണിച്ചു ചിരിക്കാൻ പറ്റുന്നു’! ആശംസകൾക്ക് നന്ദി പറഞ്ഞ് സരയു

sarayu-new

മലയാളത്തിന്റെ പ്രിയങ്കരിയായ യുവനായികയാണ് സരയു മോഹൻ. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വളരെപ്പെട്ടെന്നു തന്നെ ശ്രദ്ധേയയായ സരയു വിവാഹ ശേഷവും സിനിമയിൽ സജീവമാണ്.

തന്റെ ജൻമദിനം പ്രമാണിച്ച് സരയു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

‘നല്ല ഒരു ജന്മദിനം ആയിരുന്നു...പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും ഒക്കെ കിട്ടുമ്പോൾ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു. അങ്ങോട്ട് ഒന്നും നൽകാതെ തന്നെ ഒരുപാട് സ്നേഹിക്കുന്ന സുഹൃത്തുക്കൾ തന്നെ ആണ് ജീവിതം... നന്ദി.. 30ന്റെ പടിവാതിലിൽ എത്തിയപ്പോഴും മനസ്സ് തുറന്ന് ഇങ്ങനെ 32പല്ലും കാണിച്ചു ചിരിക്കാൻ പറ്റുന്നത് സ്നേഹവും സൗഹൃദങ്ങളും കുടുംബവും തലചായ്ക്കാൻ ഒരു തോളുമൊക്കെയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവിലും ആ കണക്കിൽ ധനികയാണ് എന്ന അഹങ്കാരത്തിലുമാണ്.... ഒരുപാട് സ്നേഹം എല്ലാവർക്കും’.– താരം കുറിച്ചു.