Friday 30 October 2020 09:24 AM IST : By സ്വന്തം ലേഖകൻ

സാരിയില്‍ തിളങ്ങി സയനോര, ഒപ്പം രമ്യയും വിജയ് യേശുദാസും! പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

sayanora

സാരി ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് ഗായികയും സംഗീത സംവിധായകയുമായ സയനോര ഫിലിപ്പ്. സുഹൃത്തും നടിയുമായ മൃദുല മുരളിയുടെ വിവാഹച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് സയനോര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും സുഹൃത്തുക്കളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

നിതിന്‍ വിജയനാണ് മൃദുലയുടെ വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് നിതിന്‍.

ചടങ്ങില്‍ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ വിജയ് യേശുദാസ്, നടി രമ്യാ നമ്പീശന്‍, ഗായിക സയനോര തുടങ്ങിയവരും പങ്കെടുത്തിരുന്നു.