Tuesday 31 October 2023 12:32 PM IST : By സ്വന്തം ലേഖകൻ

കല്യാണിയുടെ കരിയറിലെ വേറിട്ട കഥാപാത്രം...‘ശേഷം മൈക്കില്‍ ഫാത്തിമ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

sesham

കല്യാണി പ്രിയദര്‍ശനെ പ്രധാനകഥാപാത്രമാക്കി മനു സി കുമാര്‍ സംവിധാനം ചെയ്ത ‘ശേഷം മൈക്കില്‍ ഫാത്തിമ’ നവംബര്‍ 17 ന് തിയേറ്ററുകളിലേക്കെത്തും. നേരത്തെ നിശ്ചയിച്ച റിലീസ് തീയതി സാങ്കേതികമായ ചില കാരണങ്ങളാല്‍ മാറി, പുതിയ തീയതിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും ശ്രദ്ധേയമായിരുന്നു.

സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ : രഞ്ജിത് നായര്‍, ഛായാഗ്രഹണം : സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍, സംഗീത സംവിധാനം: ഹിഷാം അബ്ദുല്‍ വഹാബ്,എഡിറ്റര്‍ : കിരണ്‍ ദാസ്, ആര്‍ട്ട് : നിമേഷ് താനൂര്‍.