Friday 15 December 2023 03:23 PM IST : By സ്വന്തം ലേഖകൻ

സഹോദരനുമായി അകൽച്ച വന്നു, പ്രണയത്തിന്റെ പേരിലും എതിർപ്പുകൾ: എല്ലാമറിഞ്ഞ് കൂടെ നിന്നത് അവൾ... ഷിജു

shiju Photo Credit: Shiju Instagram

തൊണ്ണൂറുകളിൽ പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ഇഷ്ടമാണ് നൂറുവട്ടത്തിലെ പ്രണയനായകൻ. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായപ്പോഴും ആ കലാകാരനെ പ്രേക്ഷകർ സ്വീകരിച്ചു. നടൻ ഷിജു അന്നും ഇന്നും മലയാളി പ്രേക്ഷകർക്കിടയില്‍ പ്രിയപ്പെട്ടവനാണ്.. ബിഗ് ബോസിലൂടെ അടുത്തിടെ ഷിജു മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയപ്പെട്ടവനായി മാറിയിരുന്നു. .ഇപ്പോഴിതാ തന്റെ വിവാഹത്തെ പറ്റിയും തന്റെ പ്രിയപ്പെട്ടവളെക്കുറിച്ചും ഹൃദയം തുറന്നു പറയുകയാണ് ഷിജു. പ്രണയ വിവാഹമായിരുന്നെന്നും വീട്ടിൽ എതിർപ്പുകളുണ്ടായിരുന്നെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷിജു പറഞ്ഞു.

‘പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. സൗഹൃദത്തിലായിരുന്നു തുടക്കം. പിന്നീടത് ഇഴപിരിയാനാകാത്ത പ്രണയത്തിലേക്ക് മാറി. 2009 ലായിരുന്നു വിവാഹം. താനും സഹോദരനും വളരെ അടുപ്പത്തിലായിരുന്നു. പിന്നെ ഞങ്ങൾ തമ്മിൽ ഒരു അകൽച്ച വന്നു. ആ സമയത്ത് എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിരുന്നത് ഭാര്യയായിരുന്നു. പരസ്പരം മനസിലാക്കിയ ഒരു ഘട്ടം എത്തിയപ്പോൾ ഞങ്ങൾ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.’

രണ്ട് മതവിശ്വാസികള്‍ ആയതിനാല്‍ വിവാഹത്തിന് സ്വാഭാവികമായും എതിര്‍പ്പുകളുണ്ടായിരുന്നു. വിവാഹം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം മാറി. ഇപ്പോള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കുകയാണ്’. ഷിജു അഭിമുഖത്തിൽ പറഞ്ഞു.

ബിഗ് ബോസിലേക്ക് വരാനുള്ള കാരണവും ഭാര്യയാണ്. ഇത്രയും കാലം അഭിനയിച്ചിട്ടും സ്വന്തം പേര് രജിസ്റ്റര്‍ ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അതിനാലാണ് ഭാര്യയുടെ വാക്ക് കേട്ട് ബിഗ് ബോസിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞു.