Saturday 18 January 2020 02:19 PM IST : By സ്വന്തം ലേഖകൻ

തകർപ്പൻ ലുക്കിൽ മമ്മൂക്ക! ‘ഷൈലോക്ക്’ ഗ്ലോബൽ ഓഡിയോ ലോഞ്ചില്‍ തിളങ്ങി താരം: വിഡിയോ

mammootty

‘ഷൈലോക്ക്’ ഗ്ലോബൽ ഓഡിയോ ലോഞ്ചില്‍ തകർപ്പൻ ലുക്കിൽ മമ്മൂട്ടി.

ദുബായില്‍ നടന്ന പരിപാടിയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ചിത്രത്തിലെ ബാർ സോങ് ഇതിനകം വൈറൽ ആണ്. ചടങ്ങിൽ സത്യൻ അന്തിക്കാട്, മീന, ബിബിൻ ജോർജ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും. തമിഴ് താരം രാജ് കിരണും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.