Thursday 21 March 2019 12:49 PM IST : By സ്വന്തം ലേഖകൻ

‘എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും’! പൃഥ്വിരാജിന് ആശംസകൾ നേർന്ന് സിദ്ധാർഥ്

sidharth-new

സംവിധായകനായി അരങ്ങേറുന്ന പൃഥ്വിരാജിന് ആശംസകൾ നേർന്ന് തമിഴ്താരം സിദ്ധാർഥ്. ലൂസിഫറിന്റെ ട്രെയിലർ പങ്കുവച്ചുകൊണ്ടാണ് സിദ്ധാർഥിന്റെ ട്വീറ്റ്.

‘എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമയ്ക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍. ‘ലൂസിഫര്‍’ ട്രെയിലര്‍ അതിമനോഹരമായിരിക്കുന്നു. കാത്തിരിക്കാന്‍ വയ്യടാ. മോഹന്‍ലാല്‍ ഒരു ഡെമി ഗോഡ് സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്, അതും തക്കതായ കാരണങ്ങള്‍ കൊണ്ടു തന്നെ’.– സിദ്ധാർഥ് കുറിച്ചു.

മോഹൻലാല്‍ നായകനാകുന്ന ലൂസിഫറിൽ മഞ്ജു വാര്യരാണ് നായിക. മണിക്കൂറുകൾക്കുള്ളിൽ ട്രെയിലർ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തിൽ ടൊവിനോ തോമസ്, വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ അയ്യപ്പൻ, സായ്കുമാർ, ജോൺ വിജയ് തുടങ്ങി വൻ താരനിരയുണ്ട്. സംവിധായകൻ ഫാസിലും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്നു.

മാർച്ച് 28നാണ് ചിത്രത്തിന്റെ റിലീസ്.