Wednesday 25 March 2020 01:41 PM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ പുരികം ത്രെഡ് ചെയ്തതിന് സിജുവിനെ ട്രോളി സഞ്ജു ശിവറാം; മറുപടിയായി മുന്നറിയിപ്പ് കൊടുത്ത് താരം

siju

ഷൂട്ടിങ് എല്ലാം നിർത്തി വച്ചിരിക്കുകയാണ്. സിനിമാ താരങ്ങളെല്ലാം തിരക്കില്ലാതെ വീട്ടിലുമാണ്. അപ്പോൾ ഇവർ എന്തു ചെയ്യുകയായിരിക്കും? സിജു വിൽസൺ തന്റെ കൊറോണക്കാല ഡ്യൂട്ടിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ആരാധകരും ആവേശത്തിലായി. ഭാര്യ ശ്രുതി വിജയന് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്ന ചിത്രമാണ് സിജു പേജിലൂടെ പങ്കുവച്ചത്.

‘വീട്ടിലിരിക്കുമ്പോൾ പുതിയ കഴിവുകൾ പരിശീലിക്കുന്നു. സഹായിക്കാൻ പ്രിയതമ ശ്രുതിയും.’– എന്ന കുറിപ്പോടെയാണ് സിജു ഇൻസ്റ്റയിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘കർഷകനല്ലേ ... കള പറിക്കാൻ ഇറങ്ങിയതാ’ എന്ന ട്രോളുമായി എത്തിയ സഞ്ജു ശിവറാമിന് ചുട്ട മറുപടിയും സിജു കൊടുത്തിട്ടുണ്ട്. ‘ഒരു പരസഹായം മാത്രം, നിനക്കും ആവശ്യം വരും’ എന്ന മുന്നറിയിപ്പാണ് സിജു നൽകിയത്.