Saturday 15 February 2020 03:40 PM IST : By സ്വന്തം ലേഖകൻ

‘ഒരിത്തിരി ജീവൻ ബാക്കി വച്ചിട്ടുണ്ട്...’! മകൾക്കൊപ്പമുള്ള പ്രിയനിമിഷങ്ങൾ പങ്കുവച്ച് സിതാര: പോസ്റ്റ് വൈറൽ

sithara-new

സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് മലയാളത്തിന്റെ പ്രിയഗായിക സിതാര കൃഷ്ണകുമാർ. തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് വൈറലാകാറുണ്ട്. മകളോടൊപ്പം പാടുന്നതിന്റെ വിഡിയോകൾ സിതാര പങ്കുവയ്ക്കുന്നതിനും ആരാധകര്‍ ഏറെയാണ്.

ഇപ്പോഴിതാ, മകൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടെ പകർത്തിയ ചില രസികൻ ചിത്രങ്ങളാണ് സിതാര ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രവും ഇതിനോടകം വൈറലാണ്.

‘ഒരിത്തിരി ജീവൻ ബാക്കി വച്ചിട്ടുണ്ട്...’ എന്നാണ് ചിത്രത്തിനൊപ്പം സിതാര കുറിച്ചിരിക്കുന്നത്.