Friday 24 November 2023 12:11 PM IST : By സ്വന്തം ലേഖകൻ

‘ഈ തിരകൾക്ക് മണൽത്തിട്ടുകളോടുള്ളത്രേം… ഇതിനപ്പുറം എങ്ങനെ പറഞ്ഞറിയിക്കും എന്റെ പ്രണയത്തെ…’: ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു

sivada

ഭർത്താവും നടനുമായ മുരളി കൃഷ്ണനൊപ്പമുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി യുവനടി ശിവദ. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ്, ഗൃഹാതുരത്വമുണർത്തുന്ന ഭാവങ്ങളിൽ, കടൽതീരത്തുള്ള തങ്ങളുടെ പ്രണയ നിമിഷങ്ങളാണ് ഇരുവരും ഫോട്ടോഷൂട്ടിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘ഈ തിരകൾക്ക് മണൽത്തിട്ടുകളോടുള്ളത്രേം…
ഇതിനപ്പുറം എങ്ങനെ ഞാൻ പറഞ്ഞറിയിക്കും എന്റെ പ്രണയത്തെ…’. – ചിത്രങ്ങൾ പങ്കുവച്ച് ശിവദ കുറിച്ചതിങ്ങനെ.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.