Wednesday 12 September 2018 09:44 AM IST : By സ്വന്തം ലേഖകൻ

‘സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ, ഇവരെല്ലാം അപരൻമാരാ...’; സോഷ്യൽ മീഡിയ നിറഞ്ഞ് താരങ്ങളുടെ അപരൻമാർ

dupe

ഒറ്റനോട്ടത്തിൽ ഒറിജിനലേതാ ഡ്യൂപ്ലിക്കേറ്റ് ഏതാ എന്ന് തിരിച്ചറിയാൻ പ്രയാസം. രൂപത്തിലും ഭാവത്തിലും ഡയലോഗിലുമെല്ലാം സൂപ്പർ താരങ്ങളെ കവച്ചുവയ്ക്കുന്ന അപരൻമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങൾ.

മലയാളത്തിന്റെ താരരാജാവ് ലാലേട്ടന്റേയും കുഞ്ഞിക്ക ദുൽഖർ സൽമാന്റേയും ടൊവിനോ മച്ചാന്റേയുമൊക്കെ അപരൻമാരാണ് പ്രധാനമായും രംഗം കൈയ്യടക്കുന്നത്. തമിഴിൽ നിന്നും വിജയ്, സൂര്യ, അജിത്ത് എന്നിവരേയും അപരൻമാർ വെറുതേ വിട്ടിട്ടില്ല. താരങ്ങളുടെ ഡയലോഗും പാട്ടുകളുമെല്ലാം കൂട്ടുപിടിച്ചാണ് അപരൻമാരുടെ പ്രകടനം. എന്തായാലും സോഷ്യൽ മീഡിയയിൽ എവിടെത്തിരിഞ്ഞൊന്നും നോക്കിയാലും അവിടെല്ലാം അപരൻമാരാണ്.