Saturday 15 June 2019 12:25 PM IST : By സ്വന്തം ലേഖകൻ

ഗ്ലാമർ ലുക്കിൽ, ബിക്കിനി പോസിൽ ശ്രുതി മേനോൻ! വൈറലായി പുതിയ ചിത്രം

sruthi

‘കിസ്മത്തി’ലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ശ്രുതി മേനോൻ. ഷെയ്ൻ നിഗത്തിന്റെ നായികയായി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ശ്രുതി, അതിനു മുൻപേ ടെലിവിഷൻ അവതാരകയായും സിനിമയിലെ ചെറുവേഷങ്ങളിലൂടെയും ശ്രദ്ധേയയായിരുന്നു.

എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നു താൽക്കാലികമായി വിട്ടു നിൽക്കുന്ന ശ്രുതിയുടെ ഒരു ഗ്ലാമർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ഡ്രീമിങ് എന്നാണ് കൂളിംഗ് ഗ്ലാസ് ധരിച്ചുള്ള ഈ ചിത്രത്തിന് ശ്രുതി നൽകുന്ന ക്യാപ്ഷൻ.

അതീവ ഗ്ലാമറസ് ലുക്കിൽ ബിക്കിനി പോസിലാണ് ശ്രുതി ചിത്രത്തിൽ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്പ് ശ്രുതിയുടെ ബാക്ക്-ലെസ്സ് ഫോട്ടോ ഷൂട്ട് വാർത്തായിട്ടുണ്ട്.

‘കിസ്മത്തി’ന് ശേഷം ‘ഹു’ എന്ന ചിത്രത്തിലും ശ്രുതി നായികാ പ്രാധാന്യമുള്ള വേഷം ചെയ്തിരുന്നു. അതിന്റെ അടുത്ത ഭാഗം ‘ഇസബെല്ല’യിലും ശ്രുതി വേഷമിടുന്നുണ്ട്. ഷാഹിൽ തിമ്പാടിയയുമായുള്ള ശ്രുതിയുടെ വിവാഹം 2017ൽ ആയിരുന്നു.