Saturday 06 February 2021 12:48 PM IST : By സ്വന്തം ലേഖകൻ

‘കീമോ തെറാപ്പി തുടങ്ങി, പേടിപ്പിക്കൽസ് കേട്ട് മടുത്തു... ഇനി എല്ലാം വിധി പോലെ’! വെളിപ്പെടുത്തലുമായി നടൻ സുധീർ

sudhir-new

താൻ കാൻസർ ബാധിതനായെന്നും സർജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമായെന്നും വെളിപ്പെടുത്തി നടൻ സുധീർ.

‘ഡ്രാക്കുള സിനിമ മുതൽ ബോഡി ബിൾഡിങ് എന്റെ പാഷൻ ആണ്... എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും മോട്ടിവേഷൻ ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.

തുടരെ കഴിച്ച ഏതോ ആഹാരം കാൻസർ ന്റെ രൂപത്തിൽ നൈസ് പണി തന്നു’. – അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സുധീറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് –

ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്... എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.

തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു.

ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു...ജനുവരി 11 ന്

surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,...25 ന് stitch എടുത്തു.

chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു ?

എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു ?.

പോട്ടെ പുല്ല് ...വരുന്നത് വരുന്നിടത്തുവച്ച് കാണാം ...ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ ?