Monday 29 June 2020 02:13 PM IST : By സ്വന്തം ലേഖകൻ

അപ്പൂപ്പന്റെ ചിത്രം ചൂണ്ടി അച്ഛനോട് വിശേഷം പറഞ്ഞ് അല്ലി മോൾ! മൂന്നു തലമുറകളുടെ ചിത്രം പങ്കുവച്ച് സുപ്രിയ

supriya

മൂന്ന് തലമുറകളുടെ മമോഹരമായ ചിത്രം പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ. അച്ഛൻ സുകുമാരന്റെ ചിത്രത്തിനു താഴെ രണ്ടു കസേരകളിലായി ഇരിക്കുന്ന മക്കൾ പൃഥ്വിരാജും ഇന്ദ്രജിത്തും. പൃഥ്വിരാജിന്റെ മടിയിൽ മകൾ അല്ലിയും ഇന്ദ്രജിത്തിന്റെ മടിയിൽ മകൾ നക്ഷത്രയും. ഈ ചിത്രം ഇതിനകം വൈറലാണ്.

കുടുംബങ്ങൾ ഒന്നിച്ചു ചേർന്ന വീക്കെൻഡ് ആഘോഷത്തിൽ നിന്നുള്ള ഈ ചിത്രം ‘മൂന്ന് തലമുറകൾ’ എന്ന കുറിപ്പോടെയാണ് സുപ്രിയ പോസ്റ്റ് ചെയ്തത്.

അടുത്തിടെയായിരുന്നു സുകുമാരന്റെ 23-ാം ചരമവാർഷികം.