Saturday 25 July 2020 12:02 PM IST : By സ്വന്തം ലേഖകൻ

ഞെട്ടലൊരുക്കിയ ഓർമച്ചിത്രം ! പഴയ ‘ക്യാൻഡിഡ്’ ചിത്രം പങ്കുവച്ച് സുരാജ് വെഞ്ഞാറമ്മൂട്

suraj f

മലയാളികളുടെ പ്രിയങ്കരനായ താരം സുരാജ് വെഞ്ഞാറമ്മൂടിന്റെ ഓർമച്ചിത്രമാണിപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ. ചന്ദനക്കുറിയും, പതിഞ്ഞ് ചീകിയ മുടിയും കുട്ടിനിക്കറുമായി, അടുത്ത് നിൽക്കുന്ന ആൺകുട്ടിയുടെ കൈയിൽ പിടിച്ചു നിൽക്കുന്ന ചിത്രമാണ് സുരാജിന്റെ നൊസ്റ്റാൾജിയചിത്രം. ’ബ്ലാസ്റ്റ് ഫ്രം ദ പാസ്റ്റ്’ എന്ന ക്ലാപ്ഷനിലാണ് താരം ഈ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് താരം ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

Tags:
  • Movies