Wednesday 31 January 2024 02:27 PM IST : By സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയ ആഘോഷമാക്കി കുടുംബചിത്രം: ഏറ്റെടുത്ത് ആരാധകർ

suresh-gopi

സോഷ്യൽ മീഡിയ ആഘോഷമാക്കി മലയാളത്തിലെ താരരാജാക്കൻമാരുടെ കുടുംബചിത്രം. മമ്മൂട്ടി ഭാര്യ സുൽഫത്ത്, മോഹൻലാൽ ഭാര്യ സുചിത്ര, സുരേഷ് ഗോപി ഭാര്യ രാധിക മക്കൾ എന്നിവരാണ് ചിത്രത്തിലുള്ളത്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് പകർത്തിയ ചിത്രമാണിത്. സുരേഷ് ഗോപിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

മൂന്ന് ലവ് ഇമോജികളാണ് ചിത്രത്തിന് അടിക്കുറിപ്പായി സുരേഷ് ഗോപി ചേർത്തത്.

മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്നു തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു.

ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം ഗോകുലം കൺവൻഷൻ സെന്ററിൽ റിസപ്‌ഷൻ സംഘടിപ്പിച്ചിരുന്നു. അവിടെയും താരരാജാക്കൻമാരുടെ സാന്നിധ്യമുണ്ടായിരുന്നു.