Wednesday 17 August 2022 01:55 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കിൽ സുരേഷ് ഗോപി...: ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

suresh-gopi

ആരാധകർ ഏറ്റെടുത്ത് മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. താരം ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഫാൻ പേജുകളില്‍‌ വൈറലാകുന്നത്. കൂളിങ് ഗ്ലാസ് വച്ച് സൂപ്പർലുക്കിലാണ് താരം ചിത്രങ്ങളിൽ.

അതേ സമയം സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ പാപ്പൻ വൻ വിജയം നേടി പ്രദർശനം തുടരുകയാണ്. നീത പിള്ള, ഗോകുൽ സുരേഷ്, നൈല ഉഷ തുടങ്ങിയവരാണ് താരനിരയിൽ.