Friday 09 February 2024 11:17 AM IST : By സ്വന്തം ലേഖകൻ

‘പ്രിയപ്പെട്ടവള്‍ക്കൊപ്പമുള്ള ഒരു വര്‍ഷം കൂടി ആഘോഷിക്കുകയാണ്’: സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി

suresh-gopi

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് സൂപ്പർതാരം സുരേഷ് ഗോപിയും ഭാര്യയും ഗായികയുമായ രാധികയും. ഇപ്പോഴിതാ, തങ്ങളുടെ 34 ആം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.

പ്രിയപ്പെട്ടവള്‍ക്കൊപ്പമുള്ള ഒരു വര്‍ഷം കൂടി ആഘോഷിക്കുകയാണ്. വിവാഹ വാര്‍ഷിക ആശംസകള്‍, ഇനിയും ഒരുപാട് വര്‍ഷം സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നാണ് രാധികക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി സോഷ്യൽ‌ മീഡിയയിൽ കുറിച്ചത്.

1990 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം. ഗോകുല്‍ സുരേഷ് , ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് , മാധവ് സുരേഷ് എന്നിരാണ് സുരേഷ് ഗോപി – രാധിക ദമ്പതികളുടെ മക്കള്‍. കഴിഞ്ഞ മാസമായിരുന്നു മൂത്ത മകള്‍ ഭാഗ്യയും ശ്രേയസുമായുള്ള വിവാഹം.