Thursday 03 December 2020 09:51 AM IST : By സ്വന്തം ലേഖകൻ

‘ഈ ഗ്ലാസ്‌ സാധാരണ ഇങ്ങനെ ഇരിക്കാത്തതാണല്ലോ’! രസികൻ നൃത്തവുമായി സ്വാസിക: വിഡിയോ

swasika

മലയാളത്തിന്റെ പ്രിയനടിയാണ് സ്വാസിക. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന താരം മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.

ഇപ്പോഴിതാ, താരത്തിന്റെ മനോഹരമായ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയില്‍ വൈറൽ. തന്റെ പുതിയ ചിത്രം ‘കുടുക്കി’ന്റെ ലൊക്കേഷനിൽ, ഗ്ലാസ് തലയിൽ വച്ച് ബാലൻസ് ചെയ്ത്, ഇരുന്നു കൊണ്ട് നൃത്തത്തിന്റെ കൈമുദ്രകൾ കാണിക്കുകയാണ് വിഡിയോയിൽ താരം.

‘അള്ളു രാമേന്ദ്രൻ’ എന്ന സിനിമ ഒരുക്കിയ ബിലഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുടുക്ക്’.