Monday 22 July 2019 02:40 PM IST : By സ്വന്തം ലേഖകൻ

ഇനായയുടെ കൈപിടിച്ച് ‘ബിഗ് കസിൻ’ തൈമൂർ! അവധിക്കാലം ആഘോഷമാക്കി കുട്ടിത്താരങ്ങൾ

thaimoor

ബോളിവുഡിലെ താരപുത്രൻമാരിലെ ‘കുട്ടി സൂപ്പർതാരം’ ആണ് തൈമൂർ അലിഖാൻ. സെയ്ഫ് അലിഖാൻ–കത്രീന കപൂർ ദമ്പതികളുടെ ഈ ആദ്യത്തെ കൺമണിക്ക് ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ കസിൻ ഇനായയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുന്ന തൈമൂർ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തൈമൂറിന്റെയും ഇനായയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സെയ്ഫിന്റെ സഹോദരി സോഹ അലിഖാന്റെയും കുനാൽ കെമുവിന്റെയും മകളാണ് ഇനായ. കുനാൽ കെമു തന്നെയാണ് തൈമൂറിനും ഇനായയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ഒന്നരവയസ്സുകാരൻ തൈമൂർ ബോളിവുഡ് താരങ്ങളുടെയും പ്രിയപ്പെട്ട സ്റ്റാർ ചൈൽഡാണ്.

പട്ടൗഡി കുടുംബം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കാൻ പോയ ചിത്രങ്ങളും മുൻപ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സെയ്ഫ് അലിഖാൻ, കരീന കപൂർ, തൈമൂർ, സെയ്ഫിന്റെ സഹോദരി സോഹ അലിഖാൻ, ഭർത്താവ് കുനാൽ കെമു, മകൾ ഇനായ എന്നിവർ ഒന്നിച്ചായിരുന്നു യാത്ര.