Friday 20 April 2018 02:31 PM IST : By സ്വന്തം ലേഖകൻ

ഗ്ലാമർ ഗേളായി തമന്ന, നാ നുവ്വെയിലെ ഗാനത്തിന്റെ ടീസർ

thamanna

തെന്നിന്ത്യയുടെ ഗ്ലാമർ ഗേൾ തമന്ന വീണ്ടുമെത്തിയിരിക്കുകയാണ്. തമന്ന ഭാട്യ നായികയാകുന്ന ‘നാ നുവ്വെ’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് പ്രേക്ഷകരുടെ പ്രിയതാരം അതിസുന്ദരിയായി പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിലെ ചിനിക്കി ചിനിക്കി എന്ന ഗാനത്തിന്റെ പ്രമോയിലാണ് തമന്നയുടെ ഗ്ലാമർ രംഗപ്രവേശം. ചിത്രത്തിലെ നായകനായ നന്ദമുറി കല്യാൺ റാമിനൊപ്പമുള്ള തമന്നയുടെ പ്രണയാതുരമായ രംഗങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

മലയാളിയായ പ്രശസ്ത സംഗീതജ്ഞൻ ശരത്താണ് പാട്ടിന് ഇൗണം നൽകിയിരിക്കുന്നത്. അനന്ത ശ്രീറാമും രാമജോഗയ്യ ശാസ്ത്രിയും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. സപ്തപർണ ചക്രബർത്തിയും കാർത്തിക്കും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജയേന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പി.സി. ശ്രീറാമാണ്.