Tuesday 19 December 2023 09:49 AM IST : By സ്വന്തം ലേഖകൻ

ബിജു മേനോൻ നായകനാകുന്ന ‘തുണ്ട്’ വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു

thundu

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമിച്ച്, നവാഗതനായ റിയാസ് ഷെരീഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തുണ്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി.

ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരി 16 നു തിയറ്ററുകളിൽ എത്തും.

ക്യാമറ– ജിംഷി ഖാലിദ്. ‌ഗോപി സുന്ദർ ആണ് സംഗീതം ഒരുക്കുന്നത്. തിരക്കഥ, സംഭാക്ഷണം ഒരുക്കുന്നത് റിയാസ് ഷെരീഫ്, കണ്ണപ്പൻ എന്നിവർ ചേർന്നാണ്. എഡിറ്റിങ് – നമ്പു ഉസ്മാൻ.