Thursday 16 May 2019 05:29 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ എന്നെ വിളിക്കുന്നത് പാവങ്ങളുടെ ഹൃത്വിക് റോഷൻ എന്നാണ്’! സന്തോഷത്തിനൊപ്പം ആശങ്കയും പങ്കുവച്ച് ടൈഗർ

tiger

ബോളിവുഡിന്റെ പ്രിയ താരങ്ങളിലൊരാളാണ് ജാക്കി ഷ്റോഫിന്റെ മകനും നവനിര നായകനുമായ ടൈഗർ ഷ്റോഫ്. ആക്ഷനിലും ഡാൻസിലും ടൈഗർ വേറെ ലെവലാണെന്നതിൽ തർക്കമില്ല.

സൂപ്പർസ്റ്റാർ ഹൃത്വിക് റോഷന്റെ കടുത്ത ആരാധകനായ ടൈഗർ ഇപ്പോൾ തന്റെ ഇഷ്ടതാരത്തിനൊപ്പം ഒരു അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന, ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് തന്റെ പ്രിയതാരത്തിനൊപ്പം ടൈഗർ എത്തുക.

ബോളിവുഡിലെ യുവതലമുറ താരങ്ങളിൽ മികച്ച ഡാൻസറാണ് ടൈഗർ. ഇന്‍ഡസ്ട്രിയിലെ മറ്റൊരു മികച്ച ഡാൻസറാണ് ഹൃത്വിക്. ഇരുവരുമൊന്നിച്ചുള്ള ഒരു നൃത്തരംഗം ചിത്രത്തിനായി ഷൂട്ട് ചെയ്യുന്നുണ്ട്. എന്നാൽ താൻ ആരാധിക്കുന്ന ആളുടെ കഴിവിനൊപ്പം തന്റെ കഴിവ് താരതമ്യപ്പെടുത്തുമെന്ന ഭയമാണ് ഇപ്പോൾ ടൈഗറിന്.
‘‘വലിയ വെല്ലുവിളിയാണ് പുതിയ ചിത്രം. എന്റെ ഹീറോയെയാണ് ഞാൻ നേരിടുന്നത്. അത് ധൈര്യം ചോർത്തുന്നു. ഞാൻ എന്നെ വിളിക്കുന്നത് പാവങ്ങളുടെ ഹൃത്വിക് റോഷൻ എന്നാണ്’’.– ടൈഗർ പറയുന്നു.