Thursday 16 August 2018 12:26 PM IST : By സ്വന്തം ലേഖകൻ

‘എന്റെ വീട്ടിൽ അഭയമൊരുക്കാം’; കാരുണ്യപ്രവാഹത്തിൽ കൈ കോർത്ത് ടൊവിനോയും

tovino

ദുരിത പ്രളയത്തോട് പടപൊരുതുകയാണ് മലയാളക്കര. സഹജീവികളെ ചേർത്തു പിടിച്ചും സഹായഹസ്തം നീട്ടിയും തോളോട് തോൾ ചേർന്ന് നിന്ന് പേമാരിയെ നാം ചെറുക്കുകയാണ്. ഇപ്പോഴിതാ അണമുറിയാത്ത സഹായപ്രവാഹത്തിൽ കൈ കോർത്ത് നടൻ ടൊവിനോ തോമസും രംഗത്തെത്തിയിരിക്കുകയാണ്. സുരക്ഷിത സ്ഥാനമെന്ന നിലയ്ക്ക് ആർക്കും തന്റെ വീട്ടിൽ അഭയം പ്രാപിക്കാമെന്ന് ടൊവിനോ പറയുന്നു.

ടൊവിനോയുടെ കുറിപ്പ് ഇങ്ങനെ;

ഞാൻ തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ എന്റെ വീട്ടിൽ ആണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ലാ എന്ന പ്രശ്നം മാത്രമേയുള്ളൂ. തൊട്ടടുത്ത സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേർക്ക് ഇവിടെ താമസിക്കാം, സൗകര്യങ്ങൾ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ.

ടൊവിനോയുടെ നല്ല മനസിനെ സോഷ്യൽ മീഡിയ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിനു മികച്ച രീതിയിൽ ഷെയറും ലഭിക്കുന്നുണ്ട്.